പ്ലാസ്റ്റിക് പതാകകൾ മുതൽ ഇയർബഡുകൾ വരെ നിരോധനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം

 പ്ലാസ്റ്റിക് പതാകകൾ മുതൽ പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇയർബഡുകൾ വരെയുള്ള സാധനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം. ജൂലൈ 1 മുതൽ ഇത്തരം വസ്തുക്കൾക്ക് നിരോധനം ഉണ്ടാകും. ഇതിന്റെ ഉത്പാദനം, സംഭരണം, വിതരണം, ഉപയോഗം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികൾക്കും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) നോട്ടീസ് അയച്ചു. ജൂൺ 30-ന് മുമ്പ് ഈ വസ്തുക്കൾ നിരോധിക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് അങ്ങേയറ്റം ഹാനികരമാണെന്ന കാര്യം കണക്കിലെടുത്താണ് പുതിയ നീക്കം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഈ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ദീർഘകാലത്തേക്ക് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇവ നിരോധിക്കാൻ 2021 ഓഗസ്റ്റിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജൂലൈ 1 മുതൽ അത്തരം എല്ലാ വസ്തുക്കളും നിരോധിക്കാൻ കേന്ദ്രം സിപിസിബിക്ക് നിർദേശം നൽകിയിരിക്കുന്നത്.

Post a Comment

Previous Post Next Post