ഇന്ത്യയുടെ ആത്മാവിനെ പരിഹസിക്കരുത്’; കേരളത്തെ തുണച്ച് യോഗിക്കെതിരെ രാഹുലും


കേരളത്തെ പരിഹസിക്കാൻ ശ്രമിച്ച  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി രാഹുൽ ഗാന്ധി എംപിയും. രാജ്യത്തിന്റെ കരുത്താണ് സംസ്കാരവും വൈവിധ്യവും ഭാഷയും ജനങ്ങളും സംസ്ഥാനങ്ങളെയും ഓർമിപ്പിച്ച് െകാണ്ടാണ് രാഹുലിന്റെ ട്വീറ്റ്. കശ്മീർ മുതൽ കേരളം വരെ ഗുജറാത്ത് മുതൽ ബാംഗാൾ വരെ. വൈവിധ്യങ്ങളുടെ നിറങ്ങളാണ് ഇന്ത്യ. ഇന്ത്യയുടെ ആ ആത്മാവിനെ പരിഹസിക്കരുതെന്നും അദ്ദേഹം യോഗിയെ ഉന്നമിട്ട് കുറിച്ചു

യോഗി ആദിത്യനാഥ് ഭയക്കുന്നതുപോലെ യുപി കേരളമായി മാറിയാൽ അവിടെയുള്ളവർക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും സാമൂഹ്യക്ഷേമവും ജീവിതനിലവാരവും ആസ്വദിക്കാനാകുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങൾ കൊല്ലപ്പെടില്ലെന്നും അതാണ് യുപിയിലെ ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിക്കുകയും ചെയ്തിരുന്നു.


യുപി കശ്മീരോ കേരളമോ ആകാതിരിക്കാൻ ബിജെപിക്കു വോട്ടു ചെയ്യണമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ആഹ്വാനം. 5 വർഷത്തെ ഭരണത്തിൽ നിരവധി അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചെന്നും ജനങ്ങൾക്കു തെറ്റുപറ്റിയാൽ 5 വർഷത്തെ അധ്വാനം നശിച്ചുപോകുമെന്നും യോഗി പറഞ്ഞു. സ്വന്തം ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആണ് യോഗിയുടെ പരാമർശം.

Post a Comment

Previous Post Next Post