ചീയമ്പത്ത് ചരക്ക് ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു

പുൽപ്പള്ളി: ചീയമ്പത്ത് ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. കൊൽക്കത്തയിൽ നിന്നും അരിയുമായി പുൽപ്പള്ളിലേക്ക് വരികയാരിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
 ചീയമ്പം ഇറക്കത്തിലുള്ള വളവിൽ ഇന്ന് രാവിലെ 10.30 തോടെയാണ് അപകടം ഉണ്ടായത്. ഈ വളവിൽ അപകടം ഉണ്ടാകുന്നത് പതിവായി മാറിയിരിക്കുക യാണെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ റോഡരികിലുണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റു. ചീയമ്പത്തെ മത്സ്യ വിൽപ്പനശാലയിലെ സന്തോഷിനാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post