മാനന്തവാടി: പ്രളയത്തില്‍ തകര്‍ന്ന വയനാട് - പാൽചുരം - കൊട്ടിയൂർ ചുരംപാത അറ്റകുറ്റപ്പണികള്‍ അന്തിമഘട്ടത്തില്‍. പാത നാളെ ഗതാഗതത്തിന് ഭാഗികമായി തുറക്കാനാണ് തീരുമാനം. 69.1 ലക്ഷം രൂപയാണ് പാതയുടെ അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത് തിങ്കളാഴ്ച മുതല്‍ ചെറുവാഹനങ്ങളും ബസും പാതയിലൂടെ കടത്തിവിടുമെങ്കിലും ചരക്കു വാഹനങ്ങള്‍ക്ക് അനുമതിയില്ല.
26-ാം തീയതി മുതലാണ് അറ്റകുറ്റപ്പണികള്‍ക്കായി പാത അടച്ചത്.
നിലവില്‍ നെടുംപൊയില്‍ - മാനന്തവാടി ചുരം പാത വഴിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്.. അറ്റകുറ്റപ്പണികള്‍ നടക്കുന്ന കൊട്ടിയൂര്‍ - പാല്‍ചുരം പാതയില്‍ രാത്രി ചെങ്കല്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഈ വാഹനങ്ങള്‍ കണ്ടെത്താന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കര്‍ശന നിരോധനം നിലനില്‍ക്കെ രാത്രികളില്‍ പാതയിലൂടെ കടന്നുപോയ ചെങ്കല്‍ ലോറികളെപ്പറ്റി നാട്ടുകാരാണ് പരാതിപ്പെട്ടത്.
Post a Comment