കല്‍പറ്റ ഗോള്‍ഡന്‍ ഹൈപ്പര്‍ സെന്‍ററില്‍ തീപിടിത്തം.

കല്‍പറ്റ: നഗരത്തില്‍ പള്ളിത്താഴെ റോഡില്‍ പ്രവര്‍ത്തിക്കുന്ന പലവ്യഞ്ജന-സ്റ്റേഷനറി മൊത്ത-ചില്ലറ വ്യാപാര സ്ഥാപനമായ ഗോള്‍ഡന്‍ ഹൈപ്പര്‍ സെന്‍ററില്‍ തീപിടിത്തം.
അടച്ചിട്ട ഷട്ടറുകള്‍ക്കിടയിലൂടെ പുകയുയരുന്നതു ഞായറാഴ്ച രാവിലെ ആറരയോടെയാണ് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞു കുതിച്ചെത്തിയ അഗ്നിരക്ഷാസേനhttps://drive.google.com/uc?export=view&id=1enQ9Jad38nZfrNT2Rz5ccSk_F248Jcci പൂട്ടുപൊളിച്ചു ഷട്ടറുകള്‍ തുറന്നു തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാഷ് കൗണ്ടറി‍ന്‍െറ ഭാഗത്താണ് തീ പടര്‍ന്നത്. രണ്ട് കബ്യൂട്ടറുകളും ഫര്‍ണിച്ചറും ഏതാനും രേഖകളും കത്തിനശിച്ചു.

തീയണയ്ക്കുന്നതായി വെള്ളം പമ്ബ് ചെയ്തതുമൂലം പലചരക്ക്, സ്റ്റേഷനറി സാധനങ്ങള്‍ക്കും നാശമുണ്ടായി. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ നാദാപുരം ഇരിങ്ങണ്ണൂര്‍ സ്വദേശി അറയ്ക്കല്‍ അബ്ദുറസാഖ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. photo ഇല്ല.

ചരക്ക് വാഹനങ്ങള്‍ക്ക് അനുമതിയില്ല; പാല്‍ച്ചുരം പാത ഇന്നു മുതല്‍ തുറക്കും മാനന്തവാടി: അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ട പാല്‍ച്ചുരം റോഡ് തിങ്കളാഴ്ച മുതല്‍ ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും. ചെറുവാഹനങ്ങളും ബസും പാതയിലൂടെ കടത്തിവിടുമെങ്കിലും ചരക്ക് വാഹനങ്ങള്‍ക്ക് അനുമതിയില്ല. കഴിഞ്ഞ മാസം 26ാം തീയതി മുതലാണ് അറ്റകുറ്റപണികള്‍ക്കായി പാല്‍ച്ചുരം പാത അടച്ചത്. 69.10 ലക്ഷം രൂപയാണ് പാതയുടെ അറ്റകുറ്റപണികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. ഈ തുക ഉപയോഗിച്ചാണ് രണ്ട് പ്രളയത്തോടെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായ പാല്‍ച്ചുരം റോഡ് താല്‍ക്കാലികമായി നന്നാക്കിയത്.

നിലവിലെ അറ്റകുറ്റപണികള്‍ അന്തിമ ഘട്ടത്തിലാണ്. പാല്‍ച്ചുരം അടച്ചതിനു ശേഷം പേര്യ ചുരം വഴിയാണ് വാഹനങ്ങള്‍ കണ്ണൂര്‍ ഭാഗത്തേക്കും തിരിച്ചും ഓടിയിരുന്നത്. പണി പൂര്‍ണമായും പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമേ ചരക്ക് വാഹനങ്ങള്‍ക്ക് പാല്‍ച്ചുരത്തിലൂടെ ഓടാന്‍ അനുമതി നല്‍കുകയുള്ളൂ. അതിനിടെ, അറ്റകുറ്റപ്പണികള്‍ നടക്കുന്ന പാല്‍ച്ചുരം പാതയില്‍ നിരോധനം മറികടന്ന് രാത്രി കാലങ്ങളില്‍ ചെങ്കല്‍ കയറ്റിയ വാഹനങ്ങള്‍ കടന്നുപോകുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വാഹനങ്ങള്‍ കണ്ടെത്താന്‍ നടപടി തുടങ്ങിയിട്ടുണ്ട്. പാല്‍ച്ചുരം റോഡ് താല്‍ക്കാലികമായി നന്നാക്കിയെന്നല്ലാതെ തകര്‍ന്ന സുരക്ഷാഭിത്തികള്‍ പുനര്‍ നിര്‍മിച്ചിട്ടില്ല. മാനന്തവാടി - മട്ടന്നൂര്‍ വിമാനത്താവള നാലുവരി പാതയുമായി ബന്ധപ്പെട്ട് പാല്‍ച്ചുരം നവീകരിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

Post a Comment

Previous Post Next Post