റേഷൻ കടകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ അതെ അളവിൽ അതെ വിലയിൽ തന്നെ നമുക്ക് ലഭിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാം? ഇതിനായി ഒരു എളുപ്പ വഴി ഉണ്ട്, വേണ്ടത് നിങ്ങളുടെ റേഷൻ കാർഡ് നമ്പർ മാത്രം. എത്ര പേര് റേഷൻ കാർഡിൽ അംഗങ്ങൾ ആയിട്ടുണ്ടെന്നും എത്ര കിലോ അരി, ഗോതമ്പ്, മണ്ണെണ്ണ, ആട്ട, മറ്റു ഭക്ഷ്യ വസ്തുക്കൾ എന്നിവ ഓരോ മാസവും നിങ്ങൾക്ക് ലഭിക്കുമെന്നും ഇതിലൂടെ അറിയാൻ സാധിയ്ക്കും.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ഇവിടെ ക്ലിക്ക് ചെയ്തു എന്റർ എസ്ആർസി നമ്പർ എന്നുള്ളിടത്ത് നിങ്ങളുടെ റേഷൻ കാർഡ് നമ്പർ അടിയ്ക്കുക.
തുടർന്ന് കാർഡ് ഉടമയുടെ പേരും കാർഡിൽ മൊത്തം എത്ര പേര് ഉണ്ടെന്നുൾപ്പടെയുള്ള വിവരങ്ങളുടെ കൂട്ടത്തിൽ ഓരോ മാസവും ലഭ്യമാകുന്ന വിഹിതത്തിന്റെ വിവരങ്ങളും ലഭ്യമാകും.
എല്ലാ റേഷൻ കടകളിലും ഇപ്പോൾ ബില്ലിംഗ് സംവിധാനം ലഭ്യമാണ്. നിങ്ങൾ മേടിയ്ക്കുന്ന സാധനങ്ങൾ അതിൽ കൃത്യമായി മലയാളത്തിൽ എഴുതിയിരിയ്ക്കും. നിങ്ങൾ മേടിയ്ക്കാത്ത സാധനങ്ങൾ ബില്ലിൽ ഉണ്ടെങ്കിൽ അപ്പോൾ തന്നെ കടക്കാരനോട് ചോദിച്ചു വ്യക്തമാക്കുക. ബില്ലിൽ എന്തെങ്കിലും സംശയമോ പരാതികളോ ഉണ്ടെങ്കിൽ ആ ബില്ലിന്റെ ചുവടെയുള്ള നമ്പറിൽ കൃത്യമായി പരാതി വിളിച്ചു രേഖപ്പെടുത്തുക.
നിങ്ങൾക്ക് ലഭിയ്ക്കുന്ന റേഷൻ ആരുടേയും ഔദാര്യമല്ല. അത് നിങ്ങളുടെ അവകാശമാണ്. ഇപ്പൊ നിങ്ങൾക്ക് നിങ്ങളുടെ പരിസരത്തുള്ള റേഷൻ കടകളിൽ നിന്ന് മാത്രമല്ല സംസ്ഥാനത്തിനകത്ത് എവിടെ നിന്നും ഏത് റേഷൻ കടകളിൽ നിന്നും സാധനങ്ങൾ മേടിയ്ക്കാവുന്നതാണ്.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Post a Comment