ഓപ്പറേഷന്‍ ഗംഗയുടെ ഏഴാമത്തെ വിമാനവും യുദ്ധഭൂമിയില്‍ നിന്ന് എത്തി; മുംബൈ വിമാത്താവളത്തില്‍ വന്‍ സ്വീകരണം

മുംബൈ: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ഏഴാമത്തെ വിമാനവും ഇന്ത്യയിലെത്തി. ഓപ്പറേഷന്‍ ഗംഗ വഴി എയര്‍ഇന്ത്യാ വിമാനത്തിലാണ് ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേക്ക് എത്തിച്ചത്.182 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുമാണ് വിമാനം പുറപ്പെട്ടത്. കേന്ദ്രമന്ത്രി നാരായണ്‍ റാണെ ഇവരെ മുംബൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നാല് കേന്ദ്രമന്ത്രിമാര്‍ ഉക്രൈനിലെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് പോകാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി നിര്‍ദേശിച്ചിരുന്നു. ഉക്രൈന്‍ റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച്‌ ചേര്‍ത്ത അടിയന്തര യോഗത്തിന് ശേഷമാണ് തീരുമാനം. മന്ത്രി ജോതിരാദിത്യ സിന്ധ്യ റോമാനിയ മോള്‍ഡോവ എന്നീരാജ്യങ്ങളിലേക്കും കിരണ്‍ റിജ്ജു സ്ലോവാക്യയിലേക്കും മന്ത്രി ഹര്‍ഷദീപ് സിങ് പുരി ഹംഗറിയിലേക്കും ജനറല്‍ കെ,.വി സിങ് പോളണ്ടിലേക്കും രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെടുമെന്ന് തീരുമാനമായി.

പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റൊമാനിയ, മോള്‍ഡോവ എന്നിവിടങ്ങളിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വിദേശകാര്യ മന്ത്രാലയം ഹെല്‍പ്പ്‌ലൈനുകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകളിലെ തിരക്കും പ്രത്യേകിച്ച്‌ പോളണ്ട്-ഉക്രെയ്ന്‍ അതിര്‍ത്തികളിലെ ആക്രമണ പശ്ചാത്തലവും ആശങ്ക നല്‍കുന്നതാണ്. ചെക്ക്‌പോസ്റ്റുകളിലൂടെ ഇന്ത്യന്‍ പൗരന്മാരെ കൊണ്ടുപോകാന്‍ ഒരു ബസ് സര്‍വീസ് ആരംഭിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post