വായ്പ കിട്ടാതായാല്‍ ഷാജിതയുടെ വിവാഹം മുടങ്ങുമെന്നായപ്പോള്‍ തുണച്ചത് മന്ത്രി കെ.രാധാകൃഷ്ണന്റെ അതിവേഗ ഇടപെടല്‍. കായംകുളം പത്തിയൂര്‍ കിഴക്ക് കോയിക്കലേത്ത് തെക്കതില്‍ ബാബു-ജയമോള്‍ ദമ്ബതികളുടെ മകള്‍ ഷാജിതയുടെ വിവാഹമാണ് ബാബുവിന്റെ അസുഖം കാരണം വായ്പ ലഭിക്കാതെ മുടങ്ങുന്ന സ്ഥിതിയിലെത്തിയത്.
ചെട്ടികുളങ്ങര കൈതതെക്ക് പല്ലാരിമംഗലത്ത് ശ്യാംരാജുമായി ഷാജിതയുടെ വിവാഹം കഴിഞ്ഞ ജനുവരി 23 ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. മകളുടെ വിവാഹാവശ്യത്തിനായി ബാബു പട്ടികജാതി വികസന കോര്‍പറേഷനില്‍ നിന്ന് രണ്ടര ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. വായ്പ അനുവദിച്ച് അറിയിപ്പ് വന്ന ജനുവരി 20 ന് ബാബുവിന് ഉദരസംബന്ധമായ അസുഖം കൂടി കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപേക്ഷകന്റെ ഒപ്പില്ലാതെ വായ്പ നല്‍കാനാവില്ലെന്ന് പട്ടികജാതി കോര്‍പറേഷനില്‍ നിന്ന് അറിയിച്ചു.
Post a Comment