പുൽപ്പള്ളിയിൽ വാഹനാപകടം ; വിദ്യാർഥി മരിച്ചു

പുൽപ്പള്ളി: പുൽപ്പള്ളി പഴശിരാജാ കോളജിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. പുൽപ്പള്ളി മീനംകൊല്ലി സ്വദേശി അഭിനവ് (21) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ കാറും ബൈക്കും കൂട്ടിയിട്ടിച്ചായിരുന്നു അപകടം.

 ബൈക്ക് ഓടിച്ച സുഹൃത്ത് കാട്ടിക്കുളം സ്വദേശി ഷാരോണിനെ പരിക്കുകളോടെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുൽപ്പള്ളി എസ്.എൻ.ഡി.പി യോഗം കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് അഭിനവ് . 

Post a Comment

Previous Post Next Post