കോവിഡ് രോഗികൾക്കുളള ഡയാലിസിസ് യൂണിറ്റ് പനമരത്ത്


വയനാട്
: പനമരം സി.എച്ച്‌.സിയിലെ ഡയാലിസിസ് യൂണിറ്റിനെ കോവിഡ് ബാധിച്ച ഡയാലിസിസ് രോഗികകളെ മാത്രം ചികില്‍സിക്കുന്നതിനുളള യൂണിറ്റാക്കി മാറ്റും.

നിലവില്‍ ഇവിടെ ഡയാലിസിസ് നടത്തുന്നവര്‍ക്ക് തൊട്ടടുത്തുളള ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ / സ്വകാര്യ ഡയാലിസിസ് യൂണിറ്റില്‍ ചികില്‍സ നല്‍കും. ഇതിനാവിശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡയാലിസിസ് രോഗികള്‍ക്ക് ഇടയിലും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് പ്രത്യേകമായി ഒരു ഡയാലിസിസ് യൂണിറ്റ് സജ്ജമാ ക്കുന്നത്. ജില്ലയിലെ പലഭാഗത്ത് നിന്നും കോവിഡ് ബാധിച്ച ഡയാലിസിസ് രോഗികളെ എത്തിക്കുന്നതിനുളള സൗകര്യം കൂടി പരിഗണിച്ചാണ് പനമരം സി.എച്ച്‌.സിയെ തെരഞ്ഞെടുത്തത്.

Post a Comment

Previous Post Next Post