"വിദ്യാർഥികളുടെ ഭാവി കവർന്നെടുക്കരുത് " ഹിജാബ് വിഷയത്തിൽ രാഹുൽ ഗാന്ധി ആഞ്ഞടിക്കുന്നു


ന്യൂഡല്‍ഹി: കര്‍ണാടക കോളജില്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥികളുടെ ആവശ്യം വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിജെപി നേതൃത്വത്തിലുള്ള സര്‍കാരിനെതിരെ ആഞ്ഞടിക്കുന്നു.

'നാം ഇന്‍ഡ്യയുടെ പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുകയാണ്' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 'വിദ്യാര്‍ഥികളുടെ ഹിജാബ് അവരുടെ വിദ്യാഭ്യാസത്തിന് തടസമാകാന്‍ അനുവദിക്കുന്നതിലൂടെ, നാം ഇന്‍ഡ്യയുടെ പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുകയാണ്. സരസ്വതി ദേവി എല്ലാവര്‍ക്കും അറിവ് നല്‍കുന്നു, വേര്‍തിരിവ് കാണിക്കുന്നില്ല'- കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.


കര്‍ണാടകയിലെ ഉഡുപ്പിയിലെ തീരദേശ പട്ടണമായ കുന്ദാപൂരിലെ ഭണ്ഡാര്‍കേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഡിഗ്രി കോളജിന്റെ ഗേറ്റിന് മുന്നില്‍ ഹിജാബ് ധരിച്ച്‌ 40 ഓളം വനിതാ വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചതോടെ വിഷയം ദേശീയശ്രദ്ധ ആകര്‍ഷിക്കപ്പെട്ടത്. നേരത്തെ മുതലേ ആ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചു കൊണ്ടായിരുന്നു കോളജില്‍ വന്നിരുന്നത്. അതില്‍ ഇതുവരെ ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. രണ്ടു ദിവസം മുന്‍പ് പെട്ടെന്ന് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കാവി ഷോള്‍ ഇട്ട് കോളജില്‍ വരുകയും മുസ്ലിം വിദ്യാര്‍ഥിനികള്‍ സ്‌കാര്‍ഫ് ധരിക്കുന്നത് കൊണ്ട് ഞങ്ങള്‍ ഇതും ഇട്ടു വരും എന്ന് പറഞ്ഞുകൊണ്ട് ജയ് ശ്രീറാം വിളിക്കുകയും കാമ്ബസില്‍ പ്രശ്നം ഉണ്ടാക്കുകയും ചെയ്തു.

പിറ്റേ ദിവസം ബിജെപിക്കാരനായ എംഎല്‍എ വന്ന് ആണ്‍കുട്ടികള്‍ കാവി ഷോളും പെണ്‍കുട്ടികള്‍ സ്‌കാര്‍ഫും ധരിക്കരുതെന്ന് പ്രിന്‍സിപ്പാലിന് നിര്‍ദേശം കൊടുത്തു. ആണ്‍കുട്ടികള്‍ കാവി ഷോള്‍ അണിയുന്ന കാര്യം പ്രിന്‍സിപല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് അതില്‍ യാതൊരു എതിര്‍പും ഇല്ലെന്ന് മുസ്ലിം വിദ്യാര്‍ഥികള്‍ പറഞ്ഞു. ഒരു വേദഗ്രന്ഥത്തിലും കാവി ഷോള്‍ അണിയേണ്ടതിനെ കുറിച്ച്‌ പറയുന്നില്ലെങ്കിലും പെണ്‍കുട്ടികള്‍ തല മറക്കുന്നത് തടയുക എന്ന ഏക ലക്ഷ്യത്തോടെയായിരുന്നു ആണ്‍കുട്ടികളെ ബാഹ്യ ശക്തികള്‍ പറഞ്ഞുവിട്ടത്. അടുത്തദിവസം കോളജിലെത്തിയ വിദ്യാര്‍ഥിനികളോട് ശിരോവസ്ത്രം അഴിക്കാതെ അകത്തേക്ക് കയറ്റാന്‍ പറ്റില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.

Post a Comment

Previous Post Next Post