ഗ്രാഫിക് ഡിസൈനര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗ്രാഫിക് ഡിസൈനര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ രജിസ്ട്രാര്‍, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., മലപ്പുറം, പിന് - 673 635 എന്ന വിലാസത്തില്‍ ഫെബ്രുവരി 7-ന് മുമ്പായി തപാലില്‍ സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ ഒഴിവുള്ള മാത്തമറ്റിക്സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 25-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
*എസ്.ഡി.ഇ. - പി.ജി. അസൈന്മെന്റ്*
എസ്.ഡി.ഇ. 2019 പ്രവേശനം പി.ജി. 1, 2 സെമസ്റ്ററുകളില്‍ ഓഡിറ്റ് കോഴ്സ് പ്രകാരം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കേണ്ട ബുക്ക് റിവ്യു, അസൈന്മെന്റ്, റിപ്പോര്‍ട്ട് എന്നിവ നിര്‍ദ്ദിഷ്ട രൂപത്തില്‍ എസ്.ഡി.ഇ. ഓഫീസില്‍ നേരിട്ടോ, എസ്.ഡി.ഇ. ഡയറക്ടര്‍ക്ക് തപാല്‍ വഴിയോ ഫെബ്രുവരി 20-ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ - 0494 2407494.
*ആറാം സെമസ്റ്റർ പരീക്ഷാ അപേക്ഷ*
കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2022 വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
Post a Comment