മാനന്തവാടി: വിദ്യാര്‍ഥിനികള്‍ ഹിജാബ് (Hijab) ധരിച്ചതുമായി ബന്ധപ്പെട്ട് മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ഉണ്ടായ പ്രശ്നത്തിന് സബ്കലക്ടര്‍ ആര്.
ഹിജാബ് ധരിച്ച് സ്കൂളിലെത്തിയ കുട്ടിയെ പുറത്താക്കിയത് അന്വേഷിക്കാനെത്തിയ രക്ഷിതാവിനോട് സ്കൂളില്‍ ഷാള്‍ അനുവദിക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ കുട്ടിക്ക് ടി.സി നല്‍കാമെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം.
ഒരു മതത്തിന്റെ കാര്യവും സ്കൂളില്‍ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലതെന്നും കുട്ടികള്‍ പഠിക്കാനാണ് വരുന്നതെന്നും വീഡിയോയില്‍ പ്രിന്‍സിപ്പല്‍ പറയുന്നുണ്ട്. ഇതോടെ തന്റെ കുട്ടിയെ ഇവിടെ പഠിപ്പിക്കുന്നില്ലെന്നും രക്ഷിതാവ് അറിയിക്കുകയായിരുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ കൂടുതല്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സബ്കലക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തത്. മാനന്തവാടി ഡി.വൈ.എസ്.പി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ടി.എ പ്രസിഡന്റ്, വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Post a Comment