മേപ്പാടി : മേപ്പാടി പൂത്തക്കൊല്ലിയിൽ തീപ്പിടുത്തം. ടൗണിനോട് ചേർന്ന സെമിത്തേരിക്കും സുന്നി ജുമാ മസ്ജിദിനും സമീപത്തെ പൂത്തകൊല്ലി എസ്റ്റേലെ പുൽമേട്ടിലാണ് തീ പടർന്നത്.
മേപ്പാടി ടൗണിൽ നിന്നും മീറ്ററുകൾ മാത്രം അകലെയാണ് തീപിടുത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു തീ പടർന്നത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. സമയോജിത ഇടപെടലിൽ ടൗണിലേക്ക് തീപടരുന്നത് തടയാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.
Post a Comment