മാർച്ച് മാസത്തെ പരീക്ഷാ തീയതികളിൽ മാറ്റം


2022 മാര്‍ച്ച്‌ മാസം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ 2022 മാര്‍ച്ച്‌ മാസം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളില്‍ 2022 മാര്‍ച്ച്‌ 2 ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച്‌ 27 ലേക്കും,


മാര്‍ച്ച്‌ 3 ലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച്‌ 6 ലേക്കും മാര്‍ച്ച്‌ 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച്‌ 12 ലേക്കും മാര്‍ച്ച്‌ 8 ലെ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പരീക്ഷ മാര്‍ച്ച്‌ 6 ലേക്കും മാര്‍ച്ച്‌ 9 ലെ സോഷ്യല്‍ വര്‍ക്കര്‍ പരീക്ഷ മാര്‍ച്ച്‌ 23 ലേക്കും മാറ്റിവെച്ചു.


മാര്‍ച്ച്‌ 10 ലെ ഓപ്പറേറ്റര്‍ പരീക്ഷ മാര്‍ച്ച്‌ 25 ലേക്കും മാര്‍ച്ച്‌ 11 ലെ ടെക്നീഷ്യന്‍ ഗ്രേഡ് 2 പരീക്ഷ മാര്‍ച്ച്‌ 24 ലേക്കും മാര്‍ച്ച്‌ 14 ലെ എച്ച്‌.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ മാര്‍ച്ച്‌ 25 ലേക്കും മാര്‍ച്ച്‌ 18 ലെ ഫയര്‍മാന്‍ ട്രെയിനി മുഖ്യ പരീക്ഷ മാര്‍ച്ച്‌ 13 ലേക്കും മാര്‍ച്ച്‌ 19 ലെ എച്ച്‌.എസ്.ടി. 


സോഷ്യല്‍ സയന്‍സ് പരീക്ഷ മാര്‍ച്ച്‌ 27 ലേക്കും മാര്‍ച്ച്‌ 22 ലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് മുഖ്യ പരീക്ഷ മാര്‍ച്ച്‌ 26 ലേക്കും മാറ്റിവച്ചിരിക്കുന്നു. വിശദവിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷാ കലണ്ടര്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post