കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകക്കേസ്; പ്രതി വിശ്വനാഥന്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി, ശിക്ഷ തിങ്കളാഴ്ച്ച

കല്പറ്റ: വെളളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലകേസില്‍ പ്രതിയായ വിശ്വനാഥന്‍ കുറ്റക്കാനാണെന്നു തെളിഞ്ഞു.
ശിക്ഷ തിങ്കളാഴ്ച്ച വിധിക്കും.

നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തില്‍ നവദമ്ബതികളായ വെളളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19), എന്നിവരെ കിടപ്പുമുറിയില്‍ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ തുമ്ബൊന്നും ലഭിക്കാതെയിരുന്നതിനാല്‍ അന്വേഷണം പ്രത്യേക സംഘമാണ് നടത്തിയത്. രണ്ടു മാസത്തെ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബറില്‍ കോഴിക്കോട് തൊട്ടില്‍പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (45) പോലീസ് അറസ്റ്റ് ചെയ്തത്. മോഷണ ശ്രമത്തിനിടെയാണ് ദമ്ബതികളെ വിശ്വനാഥന്‍ അടിച്ചുകൊന്നത്. മരണ ശേഷം ആഭരണങ്ങള്‍ എടുത്തു വീടിന്റെ പരിസരത്തു മുളകുപൊടി വിതറിയാണ് വിശ്വനാഥന്‍ രക്ഷപെട്ടത്.

2020 നവംബറില്‍ കുറ്റപ്പത്രം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അറസ്റ്റിലായ അന്നുമുതല്‍ വിശ്വനാഥന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Post a Comment

Previous Post Next Post