കുറുമ്പാലക്കാട്ട മലയിൽ വൻ തീപ്പിടിത്തം; പത്തേക്കറോളം ഭൂമി കത്തിനശിച്ചു


 പനമരം: കുറുമ്പാലക്കാട്ട മലയിലുണ്ടായ തീപ്പിടിത്തത്തിൽ പത്തേക്കറോളം ഭൂമി കത്തിനശിച്ചു. 

കഴിഞ്ഞ ദിവസം മലമുകളിലെ പനമരം, കോട്ടത്തറ പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിലാണ് തീ പടർന്നത്. വിളമ്പുകണ്ടം, മലങ്കര പ്രദേശത്തോട് ചേർന്ന് കിടക്കുന്ന കള്ളാംന്തോടിന് സമീപമായിരുന്നു വൻ തീപ്പിടുത്തം ഉണ്ടായത്.

 മരങ്ങളും , കുറ്റിച്ചെടികളും , പുൽമേടുകളും വ്യാപകമായി കത്തിനശിച്ചു.

കുറുമ്പാലക്കോട്ട മലയിലെ ഏറ്റവും മുകൾ ഭാഗത്തായി മൊട്ടക്കുന്നിൽ നിന്നുമാണ് തീപ്പിടുത്തത്തെ തുടർന്ന് പുക ഉയരുന്നത് നാട്ടുകാർ ആദ്യം കണ്ടത്. ഉടനെ മലയടിവാരത്തിലേക്ക് തീ പടരുന്നത് തടയാൻ നാട്ടുകാർ മുൻകരുതലുകൾ സ്വീകരിച്ചു. രാത്രി ഏറെ വൈകി കാറ്റിന്റെ ശക്തി കുറഞ്ഞതോടെയായിരുന്നു തീയണഞ്ഞത്.

തീ പടർന്ന മലയടിവാരത്ത് ആദിവാസി കുടുംബങ്ങളും ജനറൽ കുടുംബങ്ങും തിങ്ങിപ്പാർക്കുന്നുണ്ട്. തീ ഇവിടേക്ക് പടരാതിരുന്നത് വൻ അപകടം ഒഴിവാക്കുകയായിരുന്നു. രണ്ടു വർഷം മുമ്പും ഇവിടെ തീപ്പിടുത്തം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. 2019 - ലെ മഹാപ്രളയത്തെ തുടർന്ന് ഉരുൾ പൊട്ടി ഗർത്തം രൂപം കൊണ്ട ഭാഗത്തുണ്ടായ തീപ്പിടുത്തം നാട്ടുകാരിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം മൂലം മലമുകളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിൽ വന്ന കുറവും വൻ അപകടത്തിൽ നിന്നും കരകയറുകയായിരുന്നു.

Post a Comment

Previous Post Next Post