പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ: ട്രെ​യി​നു​ക​ൾ വഴി തി​രി​ച്ചു​വി​ടുന്നു


തി​രു​വ​ന​ന്ത​പു​രം
: ഏ​റ്റു​മാ​നൂ​ര്‍ - കോ​ട്ട​യം - ചി​ങ്ങ​വ​നം സെ​ക്‌​ഷ​നി​ലെ ട്രാ​ക്ക് ഇ​ര​ട്ടി​പ്പി​ക്ക​ലി​നു​ള്ള പ്രാ​ഥ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ മാ​ര്‍​ച്ച്‌ അ​ഞ്ച്‌​വ​രെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തും.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​താ​നും ട്രെ​യി​നു​ക​ള്‍ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും.


ട്രെ​യി​ന്‍ നമ്പര്‍ 22647 കോ​ബ്ര- കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര സൂ​പ്പ​ര്‍ ഫാ​സ്റ്റ് (ഈ​മാ​സം അ​ഞ്ച്, ഒ​ന്പ​ത്, 12, 16, 19, 23, 26, മാ​ര്‍​ച്ച്‌ ര​ണ്ട് തീ​യ​തി​ക​ളി​ല്‍ പു​റ​പ്പെ​ടു​ന്ന​വ) ഈ​മാ​സം ഏ​ഴ്, 11,14,18,21, 25, 28 മാ​ര്‍​ച്ച്‌ നാ​ല് തീ​യ​തി​ക​ളി​ല്‍ ആ​ല​പ്പു​ഴ​വ​ഴി തി​രി​ച്ചു​വി​ടും. ട്രെ​യി​ന്‍ ന​ന്പ​ര്‍ 17230 സെ​ക്ക​ന്ദ​രാ​ബാ​ദ്- തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ഡെ​യി​ലി ശ​ബ​രി എ​ക്സ്പ്ര​സ് ഈ​മാ​സം 13 മു​ത​ല്‍ മാ​ര്‍​ച്ച്‌ നാ​ലു​വ​രെ​യും ട്രെ​യി​ന്‍ ന​ന്പ​ര്‍ 16649 മാം​ഗ​ളൂ​ര്‍ സെ​ന്‍​ട്ര​ല്‍- നാ​ഗ​ര്‍​കോ​വി​ല്‍ പ്ര​തി​ദി​ന പ​ര​ശു​റാം എ​ക്സ്പ്ര​സ് ഈ​മാ​സം 14 മു​ത​ല്‍ 23 വ​രെ​യും ആ​ല​പ്പു​ഴ തി​രി​ച്ചു​വി​ടും. മൂ​ന്നു ട്രെ​യി​നു​ക​ള്‍​ക്കും എ​റ​ണാ​കു​ളം സൗ​ത്ത്, ചേ​ര്‍​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്പല​പ്പു​ഴ, ഹ​രി​പ്പാ​ട് സ്റ്റോ​പ്പു​ണ്ടാ​കും.


തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍- ന്യൂ​ഡ​ല്‍​ഹി കേ​ര​ള എ​ക്സ്പ്ര​സ് (ട്രെ​യി​ന്‍ ന​ന്പ​ര്‍ 12625 ) ഈ​മാ​സം 14 മു​ത​ല്‍ 23 വ​രെ​യും കൊ​ച്ചു​വേ​ളി- ലോ​ക്മാ​ന്യ തി​ല​ക് ഗ​രീ​ബ് ര​ഥ് എ​ക്സ്പ്ര​സ് (ട്രെ​യി​ന്‍ ന​ന്പ​ര്‍ 12202 ) 17,20 തീ​യ​തി​ക​ളി​ലും ആ​ല​പ്പു​ഴ സ​ര്‍​വീ​സ് ന​ട​ത്തും. ഹ​രി​പ്പാ​ട്, അ​ന്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല, എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പു​ണ്ടാ​കും.


വി​ശാ​ഖ​പ​ട്ട​ണം- കൊ​ല്ലം ദ്വൈ​വാ​ര എ​ക്സ്പ്ര​സ് (ട്രെ​യി​ന്‍ ന​ന്പ​ര്‍ 18567 ) ഈ​മാ​സം 17, 18 സ​ര്‍​വീ​സ് തി​രി​ച്ചു​വി​ടും. എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍, ചേ​ര്‍​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്പല​പ്പു​ഴ, ഹ​രി​പ്പാ​ട് സ്റ്റോ​പ്പു​ണ്ടാ​കും.


ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ട്രെ​യി​നു​ക​ള്‍:


1. ട്രെ​യി​ന്‍ ന​മ്പര്‍ 15906 ദി​ബ്രു​ഗ​ഡ്- ക​ന്യാ​കു​മാ​രി പ്ര​തി​വാ​ര വി​വേ​ക് എ​ക്സ്പ്ര​സ് 15, 22, മാ​ര്‍​ച്ച്‌ ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ 45 മി​നി​ട്ട് എ​റ​ണാ​കു​ളം ടൗ​ണി​നും കോ​ട്ട​യ​ത്തി​നും ഇ​ട​യി​ല്‍ പി​ടി​ച്ചി​ടും.


2. ട്രെ​യി​ന്‍ ന​മ്പര്‍ 12778 കൊ​ച്ചു​വേ​ളി- എ​സ്‌എ​സ്‌എ​സ് ഹൂ​ബ്ലി പ്ര​തി​വാ​ര സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് 17ന് 30 ​മി​നി​ട്ട് കാ​യം​കു​ള​ത്തി​നും കോ​ട്ട​യ​ത്തി​നും ഇ​ട​യി​ല്‍ ക്ര​മീ​ക​രി​ക്കും.


3. ട്രെ​യി​ന്‍ ന​മ്പര്‍ 22678 കൊ​ച്ചു​വേ​ളി- യ​ശ്വ​ന്ത്പു​ര്‍ പ്ര​തി​വാ​ര സൂ​പ്പ​ര്‍ ട്രെ​യി​ന്‍ 18ന് 30 ​മി​നി​ട്ട് കാ​യം​കു​ള​ത്തി​നും കോ​ട്ട​യ​ത്തി​നും ഇ​ട​യി​ല്‍ ക്ര​മീ​ക​രി​ക്കും.


4. ട്രെ​യി​ന്‍ ന​മ്പര്‍ 12625 തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍- ന്യൂ​ഡ​ല്‍​ഹി കേ​ര​ള എ​ക്സ്പ്ര​സ് ഈ​മാ​സം 24,25, 27, മാ​ര്‍​ച്ച്‌ മൂ​ന്ന് ,നാ​ല് തീ​യ​തി​ക​ളി​ല്‍ 35 മി​നി​ട്ട് കാ​യം​കു​ള​ത്തി​നും കോ​ട്ട​യ​ത്തി​നും ഇ​ട​യി​ല്‍ ക്ര​മീ​ക​രി​ക്കും

Post a Comment

Previous Post Next Post