കണിയാമ്പറ്റ: വരദൂർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. വരദൂർ ചൗണ്ടേരി മൂർത്തിയുടെ മകൻ ജിഷ്ണു (17) ആണ് മരിച്ചതെന്നാണ് ലഭ്യമായ വിവരം.
കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം.
നാട്ടുകാരും മീനങ്ങാടി പോലീസും ചേർന്ന് ജിഷ്ണുവിനെ കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
നീർവാരം ഹയർ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാർഥിയാണ്.
Post a Comment