എവിടെ നിന്ന് അഭ്യാസം കാണിച്ചാലും എംവിഡി അറിയും; പൊതുജനങ്ങളെ ഒപ്പം കൂട്ടി പുതിയ നീക്കം. നിയമലംഘനങ്ങള്‍ കണ്ടാല്‍ ദൃശ്യങ്ങളെടുത്ത് അയക്കാന്‍ എല്ലാ ജില്ലയിലും മൊബൈല്‍ നമ്ബര്‍ ഏര്‍പ്പെടുത്തി.

റോഡുകളില്‍ നിയമലംഘനം നടത്തുന്നവരെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം തേടി മോട്ടോര്‍ വാഹന വകുപ്പ്. അമിത വേഗമുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടാല്‍ ദൃശ്യങ്ങളെടുത്ത് അയക്കാന്‍ എല്ലാ ജില്ലയിലും മൊബൈല്‍ നമ്ബര്‍ ഏര്‍പ്പെടുത്തി.
നിയമലംഘനം നടത്തുന്ന വാഹനങ്ങളും ഡ്രൈവര്‍മാരെയും കണ്ടാല്‍ ഇവരുടെ ദൃശ്യങ്ങളും വിവരങ്ങളും ഈ നമ്ബറുകളില്‍ അയക്കാം. വിവരങ്ങള്‍ നല്‍കുന്നവരെ പറ്റിയുള്ള വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പ് നല്‍കുന്നു. ഫോട്ടോ /വീഡിയോ കളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും എംവിഡി ആവശ്യപ്പെടുന്നു. ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ ശബ്ദമാറ്റം,രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ കണ്ടെത്താന്‍ എംവിഡി പരിശോധന കര്‍ശനമാക്കിയിരിക്കെയാണ് ഇതിന്റെ ഭാ​ഗമായി പുതിയ നീക്കവും.

ദൃശ്യങ്ങളും വിവരങ്ങളും അയക്കേണ്ട നമ്ബറുകള്‍ ഓരോ ജില്ലയിലും

1. തിരുവനന്തപുരം - 9188961001
2. കൊല്ലം - 9188961002

3. പത്തനംതിട്ട - 9188961003

4. ആലപ്പുഴ - 9188961004

5. കോട്ടയം - 9188961005

6.ഇടുക്കി - 9188961006

7. എറണാകുളം - 9188961007

8. തൃശൂര്‍ - 9188961008

9. പാലക്കാട് - 9188961009

10. മലപ്പുറം - 9188961010

11. കോഴിക്കോട് - 9188961011

12. വയനാട് - 9188961012

13. കണ്ണൂര്‍ - 9188961013

14. കാസര്‍കോട് - 9188961014

story highlight: mvd's new move to crack down over speed

Post a Comment

Previous Post Next Post