ഒമിക്രോണ്‍ ബാധിച്ചവരിൽ ഡെൽറ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവെന്ന് ഐസിഎംആര്‍


കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍  ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ  അടക്കമുള്ള മറ്റ് വകഭേദങ്ങള്‍ പിടിപെടാന്‍ സാധ്യത കുറവെന്ന് പഠനം. 

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആര്‍) പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

പഠനത്തിന്‍റെ ഭാഗമായവരില്‍ കൂടുതല്‍ പേരും രണ്ട് ഡോസ് വാക്‌സിന്‍  സ്വീകരിച്ചവരാണ്.

ഒമിക്രോണ്‍ മൂലമുണ്ടാകുന്ന ആന്‍റിബോഡികള്‍ ഡെല്‍റ്റ വകഭേദത്തിനെ ​പ്രതിരോധിക്കുകയും, വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനം പറയുന്നു. ഡെല്‍റ്റക്ക് മുമ്പുണ്ടായ വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് എന്നാണ് ഐസിഎംആര്‍ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. 39 പേരിലാണ് ഈ പഠനം നടത്തിയത്.


*അതേസമയം, ഒമിക്രോണ്‍ വകഭേദത്തിന് ചര്‍മ്മത്തില്‍ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളില്‍ എട്ട് ദിവസത്തിലേറെയും നിലനില്‍ക്കാന്‍ കഴിയുമെന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു*. ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറല്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്.

Post a Comment

Previous Post Next Post