കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ മടക്കിമല, മുരണിക്കര, പറളിക്കുന്ന്, കെല്‍ട്രോണ്‍ വളവ്, ചിത്രമൂല, പോലീസ് സ്റ്റേഷന്, താമരക്കൊല്ലി ഭാഗങ്ങളില്‍ നാളെ (26.02.2022 - ശനി) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കാലിക്കുനി, കാപ്പുവയല്‍, പതിനാറാം മൈല്‍, പടിഞ്ഞാറത്തറ സ്കൂള്‍ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ പുതിയ ലൈന്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ ( 26.02.2022 - ശനി ) രാവിലെ 6 മുതല്‍ 2 വരെ പി.ബി.എം ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും 9 മുതല്‍ 6 വരെ വേങ്ങൂര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും വൈദ്യുതി മുടങ്ങും.
കോറോം ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂരിഞ്ഞി, കാഞ്ഞിരങ്ങാട്, കാഞ്ഞിരങ്ങാട് -തേറ്റമല റോഡ്, പാതിരിമന്ദം, പുതിയടം കൊമ്പില്‍ , നിറവില്‍പുഴ, കുഞ്ഞോം റോഡ് എന്നിവടങ്ങളില്‍ നാളെ (26.02.2022) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Post a Comment