ന്യൂഡല്‍ഹി : സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ഇന്ത്യന്‍ മനുഷ്യാവകാശ പ്രവര്ത്തകന് ഹര്‍ഷ് മന്ദറിനെ നാമനിര്‍ദ്ദേശം ചെയ്ത് നോര്‍വേ സര്‍വകലാശാല. ഹര്‍ഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള കര്വാന്-ഇ-മൊഹാബത്ത് എന്ന സംഘടനയാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓസ്ലോയുടെ ഡയറക്ടര്‍മാര്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാന സമിതിക്ക് അവരുടെ വ്യക്തിപരമായ ശുപാര്‍ശകള്‍ നല്‍കാറുണ്ട്. ഈ പട്ടികയിലാണ് ഹര്‍ഷ് മന്ദിര്‍ ഇടം നേടിയിരിക്കുന്നത്. തീവ്രവാദത്തിനെതിരെ പോരാടുന്നതിനും മതാന്തര സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും ഹര്‍ഷ് മന്ദര്‍ നല്കിയ സംഭാവനകള്‍ക്കാണ് അഞ്ച് പേരുകളുടെ പട്ടികയില്‍ അദ്ദേഹത്തെയും സര്‍വകലാശാല ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഴുത്തുകാരനും ആക്ടിവിസ്റ്റും ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടറുമായ ഹര്‍ഷ് മന്ദര്‍ വിദ്വേഷ ഇരയായവരെ പിന്തുണയ്ക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കര്വാന്-ഇ-മൊഹബത്ത് എന്ന ക്യാമ്പ്
ആരംഭിച്ചതാണ് സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യാന്‍ പിആര്ഐഒയെ പ്രേരിപ്പിച്ചത്. പിആര്ഐഒയുടെ അഞ്ചംഗ സമിതിയാണ് തീരുമാനം എടുത്തത്. നിലവിലെ ഡയറക്ടര്‍ ഹെന്റിക് ഉര്‍ദാലാണ് ശുപാര്‍ശ പട്ടിക സമര്‍പ്പിച്ചത്.
മോദി സര്‍ക്കാര്‍ എങ്ങനെയാണ് രാജ്യത്തെ മുസ്ലീങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്കരമാക്കിയതെന്നും പിആര്‍ഐഒ ചര്‍ച്ച ചെയ്തു. സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് നല്കുന്ന ലോകത്തിലെ ഏറ്റവും വിശിഷ്ടമായ സമ്മാനമാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം.
Post a Comment