വയനാട്ടിൽ സ്വകാര്യബസ് ദേഹത്ത് കയറി വീട്ടമ്മ മരിച്ചു


മാനന്തവാടി: മാനന്തവാടി ടൗണില്‍ സ്വകാര്യബസ് ദേഹത്ത് കയറി വീട്ടമ്മ മരിച്ചു. മാനന്തവാടി കോഴിക്കോട് റോഡില്‍ ബസ് നിര്‍ത്തുന്ന സ്ഥലത്തിന് സമീപമാണ് അപകടം. കല്ലോടി പാതിരിച്ചാല്‍ എടപാറയ്ക്കല്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ ശുഭ (49) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10.15 ഓടെ ഹിന്ദുസ്ഥാന്‍ ബസ്സിടിച്ചായിരുന്നു അപകടം. ഇതേ ബസിലെ യാത്രക്കാരിയായിരുന്നു ശുഭയെന്നും പറയുന്നുണ്ട്. തുടര്‍ന്ന് ബസിന്റെ മുന്‍വശം ചേര്‍ന്ന് റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ടയര്‍ പകുതിയോളം ദേഹത്ത് കയറിയ ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

കട്ടയാട് ഏഴേനാലില്‍ ഓട്ടോ ഡ്രൈവറായ അതുല്‍, ആഷ്‌ന എന്നിവര്‍ മക്കളാണ് 

Post a Comment

Previous Post Next Post