ചേ​റാ​ട് മ​ല​യു​ടെ മു​ക​ളി​ൽ കു​ടു​ങ്ങിയ​യാ​ളെ ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: ചേ​റാ​ട് മ​ല​യു​ടെ മു​ക​ളി​ൽ കു​ടു​ങ്ങിയ​യാ​ളെ ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ര​നാ​യ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ ബേ​സ് ക്യാ​ന്പി​ലെ​ത്തി​ച്ചു. ആ​റ് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി ക്യാ​ന്പി​ലെ​ത്തി​ച്ച​ത്.

ആദിവാസി വിഭാഗത്തിൽപ്പെട്ട രാ​ധാ​കൃ​ഷ്ണ​ൻ സ്ഥി​ര​മാ​യി കാ​ട്ടി​ലൂ​ടെ ന​ട​ക്കു​ന്ന ആ​ളാ​ണെ​ന്നും ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

അ​തേ​സ​മ​യം ഞാ​യ​റാ​ഴ്ച രാ​ത്രി 7.10ന് ​മ​ല​യു​ടെ മു​ക​ളി​ൽ മൂ​ന്ന് ലൈ​റ്റു​ക​ൾ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ബാ​ബു​വി​നെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചെ​ടു​ത്ത​തി​ന്‍റെ ചൂ​ടാ​റും മു​ൻ​പ് ജി​ല്ല​യി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത മ​ല​ക​യ​റ്റം ഉ​ണ്ടാ​യ​ത്.

Post a Comment

Previous Post Next Post