കണ്ണൂരിൽ യുവാവിനെ ബോംബെറിഞ്ഞ് കൊന്നു

കണ്ണൂര്‍ : തോട്ടടയ്ക്ക് സമീപം ബോംബേറില്‍ യുവാവ് മരിച്ചു. ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26)ആണ് മരിച്ചത്. തോട്ടടയിലെ കല്യാണ വീടിനു സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വിവാഹഘോഷയാത്രയ്ക്കിടയിലാണ് ബോംബ് സ്ഫോടനമുണ്ടായത്. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. ഇന്നലെ രാത്രി വിവാഹവീട്ടിലെ ഗാനമേളയുമായി ബന്ധപ്പെട്ട് വാക്കേറ്റം നടന്നിരുന്നു. ഇതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് ബോംബ് എറിയുന്നതിലേക്ക് കാര്യങ്ങൾ എത്തിയതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post