ഡ്രോൺ പറത്താനുള്ള നിയമങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ

രാജ്യത്ത് ഡ്രോണുകളുടെ (Drones) ഇറക്കുമതി നിരോധിച്ചതിന് പിന്നാലെ ഡ്രോണ്‍ പറത്തുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം.
വാണിജ്യേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചെറിയ ഡ്രോണുകള്‍ പറത്തുന്നതിന് ഇനി മുതല്‍ റിേമാട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ‌ കൂടാതെ 2 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ഡ്രോണുകള്‍ വാണിജ്യേതര ആവശ്യങ്ങള്‍ക്കായി ഉപോഗിക്കുന്നവരും ഇനിമുതല്‍ 'റിമോട്ട് പൈലറ്റ് ലൈസന്‍സ്' എടുക്കേണ്ടതില്ല. പകരം റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് എടുത്താല്‍ മതി. ഏതൊരു അംഗീകൃത റിമോട്ട് പൈലറ്റ് പരിശീലന സ്ഥാപനത്തില്‍ നിന്നും പുതിയ ഭേദഗതി അനുസരിച്ച്‌ ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഭേദഗതി രാജ്യത്തെ ഡ്രോണ്‍ വ്യവസായത്തിന് ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് VS റിമോട്ട് പൈലറ്റ് ലൈസന്‍സ്: എന്താണ് വ്യത്യാസം

രാജ്യത്ത് ഡ്രോണുകളുടെ നിയമങ്ങളില്‍ ഭൂരിഭാഗവും വലിയ ഡ്രോണുകള്‍ക്കും (2Kg ഭാരത്തിന് മുകളിലുള്ളവ) വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവക്കും മാത്രമുള്ളതാണ്. വിനോദത്തിനായി ഒരു ചെറിയ ഡ്രോണ്‍ പറത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനായി ഒരു അനുമതിയും ആവശ്യമില്ല.

സര്‍ക്കാര്‍ ഡ്രോണുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്:

നാനോ: 250 ഗ്രാമില്‍ കുറവോ അതിന് തുല്യമോ. (അനുമതികള്‍ ആവശ്യമില്ല)
മൈക്രോ: 250 ഗ്രാമില്‍ കൂടുതലും 2 കിലോയില്‍ താഴെയോ അതിന് തുല്യമോ ആണ്. (വാണിജ്യേതര ഉപയോഗത്തിന് അനുമതികള്‍ ആവശ്യമില്ല)
ചെറുത്: 2 കിലോയില്‍ കൂടുതല്‍, 25 കിലോയില്‍ താഴെയോ അതിന് തുല്യമോ.
ഇടത്തരം: 25 കിലോയില്‍ കൂടുതലും 150 കിലോയില്‍ താഴെയോ അതിന് തുല്യമോ.
വലുത്: 150 കിലോയില്‍ കൂടുതല്‍.

എന്നിരുന്നാലും, തറനിരപ്പിന് (AGL) മുകളില്‍ 50 ft (15m) അപ്പുറം നിങ്ങള്‍ ഒരു നാനോ ഡ്രോണ്‍ പറക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. കൂടാതെ, എയര്‍പോര്‍ട്ടുകളോ മറ്റ് നിയന്ത്രിത വ്യോമമേഖലയികളില്‍ പറത്തുന്നതിന് നാനോ ഡ്രോണുകള്‍ക്കും പെര്‍മിറ്റുകള്‍ ആവശ്യമാണ്.

പുതിയ ഭേദഗതി വാണിജ്യേതര ആവശ്യങ്ങള്‍ക്കായി ചെറിയ ഡ്രോണുകള്‍ പറത്തുന്നതവര്‍ക്ക് കൂടുതല്‍ ഉപയോഗമാണ്.

ഭേദഗതി അനുസരിച്ച്‌, ഡിജിസിഎ യുടെ അംഗീകൃത ഡ്രോണ്‍ പരിശീലന സ്ഥാപനത്തില്‍ നിന്ന് പരിശീലനം നേടിയതിന് ശേഷം ഡ്രാണ്‍ പറത്താന്‍ ഡിജിസിഎയില്‍ നിന്ന് പ്രത്യേകം ലൈസന്‍സ് ആവശ്യമില്ല. വാണിജ്യ ആവശ്യങ്ങള്‍ക്കായി മൈക്രോ ഡ്രോണുകള്‍ പറത്താന്‍ നിങ്ങളെ യോഗ്യരാക്കുന്ന കോഴ്സ് വിജയിക്കുന്നവര്‍ക്ക് ഡിജിസിഎ അംഗീകൃത ഡ്രോണ്‍ പരിശീലന സ്ഥാപനത്തില്‍ നിന്ന് തന്നെ ഇനിമുതല്‍ 'റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ്' ലഭിക്കും.

അതേ സമയം രാജ്യത്ത് ഡ്രോണുകളുടെ (Drones) ആഭ്യന്തര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശ ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചിരുന്നു.

ബുധനാഴ്ചയാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) വിദേശ ഇറക്കുമതി നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത ഗവേഷണ-വികസന സ്ഥാപനങ്ങള്‍, ഗവേഷണ വികസന ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍ നിര്‍മ്മാതാക്കള്‍ എന്നിവ ഡ്രോണുകളുടെ ഇറക്കുമതി CBU, SKD അല്ലെങ്കില്‍ CKD രൂപത്തില്‍ അനുവദിക്കും. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച്‌ DGFT നല്‍കുന്ന ഇറക്കുമതി അംഗീകാരത്തിന് വിധേയമായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post