പാരസെറ്റമോൾ അടക്കം ജീവൻ രക്ഷാ മരുന്നുകളുടെ വില 10ശതമാനത്തിലേറെ കൂടി

_Published 01-04-2022_ വെള്ളി

തിരുവനന്തപുരം: ജീവൻ രക്ഷാ മരുന്നുകളുടെ വില കൂടിയ പാരസെറ്റമോൾഉൾപ്പെടെ എണ്ണൂറിലധികം മരുന്നുകൾക്ക് ആണ് വലില കൂടിയത്. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ - മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾക്കാണ് വില കൂടുക. കഴിഞ്ഞവർഷം 0.5 ശതമാനവും 2020ൽ 2 ശതമാനവും ആയിരുന്നു വർധന

വർഷ വർഷമുള്ള വർധനയുടെ ഭാ​ഗമായാണ് ഇത്തവണയുടെ 10 ശതമാനത്തിലേറെ വർധനയെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിഭാഗം സാധാരണ രോഗങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗിക്കുന്ന അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിലെ ഏകദേശം 800 ഷെഡ്യൂൾ ചെയ്ത മരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 10.7 ശതമാനം വർദ്ധിക്കും.

പനി, അലർജി, ഹൃദ്രോഗം, ത്വക് രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി 800 ലേറെ മരുന്നുകളുടെ വിലയാണ് വർധിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം.

2013ലെ ഡ്രഗ്‌സ് (വില നിയന്ത്രണ) ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരമുള്ള തുടർനടപടികൾക്കായി ഇത് ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ്‌അതോറിറ്റി നോട്ടീസിൽ പറയുന്നു.

Post a Comment

Previous Post Next Post