പീഡനത്തിനിരയായ അവിവാഹിതയായ അമ്മയാണോ നിങ്ങൾ... നിങ്ങൾക്കുമുണ്ട് കേരള സർക്കാരിന്റെ പ്രതിമാസ 1,000₹ ധനസഹായം. ഇപ്പോൾതന്നെ അപേക്ഷിക്കുക...

സ്നേഹസ്പർശം


ചൂഷണത്തിന് ഇരയായി അവിവാഹിതാവസ്ഥയിൽ അമ്മമാരാകുന്ന അഗതികൾക്ക് പ്രതിമാസധനസഹായം നൽകി പുനരധിവസിപ്പിക്കുന്നതിനായി ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയാണിത്.

ലഭിക്കുന്ന ആനുകൂല്യം: പ്രതിമാസം 2000 രൂപ ധനസഹായം.

മാനദണ്ഡങ്ങൾ:
1. അവിവാഹിതാവസ്ഥയിൽ പലവിധ ചൂഷണങ്ങളിലൂടെ അമ്മമാരായവരും ആ കുട്ടികൾ നിലവിലുള്ളവരും ആയിരിക്കണം
2. നിലവിൽ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്തു കുടുംബമായി കഴിയുന്നവരോ ആണെങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ല.
3. അപേക്ഷാഫോം ബന്ധപ്പെട്ട സാമൂഹികനീതി ഓഫീസിലോ സാമൂഹികസുരക്ഷാമിഷന്റെ വെബ്‌സൈറ്റിലോ ഓഫീസിലോ ലഭിക്കും. അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ശിശുവികസനപദ്ധതി ഓഫീസക്കോ ജില്ലാ സാമൂഹികനീതി ഓഫീസർക്കോ നൽകണം.
4. മറ്റു പെൻഷനൊന്നും ലഭിക്കുന്ന വ്യക്തിയായിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻറെ വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപ്ലിക്കേഷൻ ഫോം സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post