15 വര്‍ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് ഹരിത നികുതി


 മോട്ടോര്‍വാഹനങ്ങളുമായി ബന്ധപ്പെട്ട നിരവധി നികുതി നിര്‍ദേശങ്ങളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. 2 ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള പുതിയ മോട്ടര്‍ സൈക്കിളുകള്‍ വാങ്ങുമ്പോള്‍ ഒറ്റത്തവണ വാഹനനികുതി 1 ശതമാനം വര്‍ധിപ്പിച്ചു. ഇതുവഴി 60 കോടിയാണ് സര്‍ക്കാര്‍ സമാഹരിക്കുക.

15 വര്‍ഷത്തിനു മുകളിലുള്ള പഴയ വാഹനങ്ങള്‍ക്ക് മലിനീകരണം ഉണ്ടാക്കുമെന്ന കാരണം പറഞ്ഞ് നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്രം കൊണ്ടുവന്ന സ്‌ക്രാപ്പ് നയത്തിന്റെ ഭാഗമാണ് പദ്ധതി.

15 വര്‍ഷത്തിനു മുകളില്‍ പ്രായമുളള വാഹനങ്ങള്‍ക്ക് ഹരിത നികുതിയില്‍ 50 ശതമാനം വര്‍ധന പ്രഖ്യാപിച്ചു.

മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഹരിത നികുതി ചുമത്തും. മുച്ചക്ര വാഹനങ്ങള്‍, സ്വകാര്യ മോട്ടോര്‍വാഹനങ്ങള്‍, ഇടത്തരം മോട്ടോര്‍ വാഹനങ്ങള്‍, ഹെവി മോട്ടോര്‍ വാഹനങ്ങള്‍, മറ്റ് ഡീസല്‍ വാഹനങ്ങള്‍ എന്നിവയ്ക്കും ഹരിത നികുതി ചുമത്തും. 10 കോടിയാണ് ഇതുവഴി നികുതി പ്രതീക്ഷിക്കുന്നത്.

മോട്ടോര്‍ വാഹന നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും ഈ വര്‍ഷം തുടരുന്നുണ്ട്. ഇതുവഴി രണ്ട് കോടിയാണ് അധികവരുമാനം പ്രതീക്ഷിക്കുന്നത്.  

Post a Comment

Previous Post Next Post