15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍; ഏപ്രില്‍ മുതല്‍ നിരക്ക് എട്ടിരട്ടിയാകും

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ (Vehicle) രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (Registration Certificate) പുതുക്കുന്നതിന് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ചെലവ് എട്ടിരട്ടി വരെ വര്‍ദ്ധിക്കുമെന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ അടുത്തിടെ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ യഥാക്രമം 15 വര്‍ഷത്തിനും 10 വര്‍ഷത്തിനും ശേഷം റദ്ദാക്കുന്ന ദേശീയ തലസ്ഥാന മേഖലയെ വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിജ്ഞാപനം അനുസരിച്ച്‌ ഏപ്രില്‍ ഒന്നു മുതല്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് നിലവിലുള്ള 600 രൂപയ്ക്ക് പകരം 5,000 രൂപ ഈടാക്കും. ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ രജിസ്ട്രേഷന്‍ പുതുക്കലിന് ഇപ്പോള്‍ ഈടാക്കുന്ന 300 രൂപയ്ക്ക് പകരം 1,000 രൂപയാകും. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ റീ രജിസ്ട്രേഷന്‍ നിരക്ക് നിലവിലെ 15,000 രൂപയില്‍ നിന്ന് 40,000 രൂപയായി ഉയരും.

പുതുക്കലിന് കാലതാമസം വരുത്തിയാല്‍ ഓരോ മാസവും 300 രൂപ വീതം പിഴയും ഈടാക്കും. വാണിജ്യ വാഹനങ്ങള്‍ക്ക് പ്രതിമാസം 500 രൂപ പിഴ ഈടാക്കും. ഇതുകൂടാതെ, 15 വര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്ബോഴും പുതുക്കണമെന്നും പുതിയ നിയമ പ്രകാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

എന്‍സിആര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ കുറഞ്ഞത് 12 മില്യണ്‍ വാഹനങ്ങള്‍ സ്‌ക്രാപ്പിംഗിന് തയ്യാറാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്, അപേക്ഷാ നടപടികള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ ഗതാഗത മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.

-ഇന്ത്യയില്‍ 2022 ഫെബ്രുവരിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകള്‍

"വാഹനങ്ങള്‍ സ്‌ക്രാപ്പു ചെയ്യുന്നതിനുള്ള എല്ലാ അപേക്ഷകളും ഡിജിറ്റലായി സമര്‍പ്പിക്കാം. വാഹന ഉടമകളെ തങ്ങളുടെ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്നതിന് ഡിജിറ്റലായി അപേക്ഷിക്കാന്‍ സഹായിക്കുന്നതിനുള്ള ഫെസിലിറ്റേഷന്‍ സെന്ററുകളായി ആര്‍വിഎസ്‌എഫ് (RVSF) പ്രവര്‍ത്തിക്കും.

രജിസ്ട്രേഷന്‍ പുതുക്കല്‍ മാത്രമല്ല, പഴയ ഗതാഗത, വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനകളുടെ നിരക്കും ഏപ്രില്‍ മുതല്‍ ഉയരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ടാക്സികള്‍ക്ക് 1,000 രൂപയ്ക്ക് പകരം 7,000 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 1,500 രൂപയ്ക്ക് പകരം 12,500 രൂപയുമാകും ഈടാക്കുക. കൂടാതെ, കൊമേഷ്യല്‍ വാഹനങ്ങള്‍ക്ക് എട്ട് വര്‍ഷത്തിലധികം പഴക്കമുണ്ടെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

പുതുക്കിയ റീ രജിസ്ട്രേഷന്‍ നിരക്കുകള്‍

മോട്ടര്‍ സൈക്കിള്‍ - 1000 രൂപ
ഓട്ടോറിക്ഷ, ക്വാഡ്രൈസിക്കിള്‍- 2500 രൂപ
എല്‍എംവി - 5000 രൂപ
മീഡിയം ഗുഡ്സ്, പാസഞ്ചര്‍ വാഹനം - 1000 രൂപ
ഹെവി ഗുഡ്സ്, പാസഞ്ചര്‍ - 1000 രൂപ
ഇറക്കുമതി ചെയ്ത ഇരുചക്ര, മുച്ചക്ര വാഹനം - 10,000 രൂപ
ഇറക്കുമതി ചെയ്ത നാലുചക്രമോ അതിലധികമോ ഉള്ള വാഹനങ്ങള്‍- 40,000 രൂപ
ഇവയിലൊന്നും പെടാത്ത മറ്റു വാഹനങ്ങള്‍ - 6000 രൂപ

Post a Comment

Previous Post Next Post