സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കൂട്ടി; ഒറ്റത്തവണ നികുതി കൂട്ടി.. ഇരുചക്ര മോട്ടോർ വാഹന വില കൂടും; ബജറ്റ് 2022, ഒറ്റ നോട്ടത്തിൽ..!


ഒട്ടേറെ പ്രഖ്യാപനങ്ങൾ നടത്തിയ രണ്ട് മണിക്കൂർ പതിനഞ്ച് മിനിറ്റ നീണ്ട ബജറ്റ് പ്രസംഗത്തിന് ശേഷം രേഖകൾ ധനമന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു. ശേഷം സഭ പിരിഞ്ഞു. ചർച്ചകൾക്കായി തിങ്കളാഴ്ച വീണ്ടും ചേരും.

♦️ ഒറ്റനോട്ടത്തിൽ;
➖➖➖➖➖➖➖➖➖➖➖
👉ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ – 2 കോടി
👉വിലക്കയറ്റം നേരിടാൻ – 2000 കോടി
👉ഭക്ഷ്യ സുരക്ഷക്ക് – 2000 കോടി
👉സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് – 200 കോടി
👉സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ
👉തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് – 150 കോടി
👉140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ – 350 കോടി
👉മൈക്രോ ബയോ കേന്ദ്രങ്ങൾ – 5 കോടി
👉ഗ്രാഫീന് ഗവേഷണത്തിന് – ആദ്യ ഗഡു 15 കോടി
👉ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
👉ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ
👉കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് – 1000 കോടി
👉വർക്ക് നിയർ ഹോം പദ്ധതി – 50 കോടി
👉നാല് സയൻസ് പാർക്കുകൾ – 1000 കോടി
👉ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് – 4 കോടി
👉മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് – ഗവേഷണത്തിന് 2 കോടി
👉അഗ്രി ടെക് ഫെസിലിറ്റി സെന്റർ – 175 കോടി
👉പത്ത് മിനി ഫുഡ് പാർക്ക് -100 കോടി
👉റബ്ബർ സബ്സിഡി – 500 കോടി
👉2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും
👉ഫെറി ബോട്ടുകൾ സോളാറാക്കും
👉വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്
👉ഡാമിലെ മണൽ വാരം യന്ത്രങ്ങൾ വാങ്ങാൻ – 10 കോടി
👉ശുചിത്വ സാഗരം പദ്ധതി – 10 കോടി
👉പരിസ്ഥിതി ബജറ്റ് 2023 മുതൽ
👉നെൽകൃഷി വികസനം – 76 കോടി
👉നെല്ലിന്റെ താങ്ങു വില – 28 രൂപ 20 പൈസ
👉തിര സംരക്ഷണം – 100 കോടി
👉മനുഷ്യവന്യ ജീവി സംഘർഷം തടയാൻ – 25 കോടി
👉കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ – 140 കോടി
👉ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ – 33 കോടി
👉ശബരിമല മാസ്റ്റർ പ്ലാൻ – 30 കോടി
👉ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
👉ഒരു കുടുംബം ഒരു സംരംഭം പദ്ധതി – 7 കോടി
👉സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം
👉ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ
👉സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ
👉ഡിജിറ്റൽ സർവ്വകലാശാലക്ക് – 23 കോടി
👉കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും
👉തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് – 1000 കോടി
👉പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് – 92 കോടി അനുവദിച്ചു
👉പുതിയ 6 ബൈപ്പാസുകൾക്ക് – 200 കോടി
👉കെഎസ്ആർടിസിക്ക് 1000 കോടി രൂപ
👉കെഎസ്ആർടിസിക്ക് 50 പെട്രോൾ പമ്പ്
👉സിൽവർ ലൈൻ പദ്ധതി – ഭൂമി ഏറ്റെടുക്കാൻ 2000 കോടി
👉ശബരിമല എയർപോർട്ട് – 2 കോടി
👉ടൂറിസം മാർക്കറ്റിംഗിന് – 81 കോടി
👉കാരവൻ പാർക്കുകൾക്ക് – 5 കോടി
👉ചാമ്പ്യൻസ് ബോട്ട് റേസ് 12 സ്ഥലങ്ങളിൽ
👉സമുദ്ര വിനോദ സഞ്ചാരത്തിന് – 5 കോടി
👉സഞ്ചരിക്കുന്ന റേഷൻ കട തുടങ്ങും
👉പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം – 70 കോടി
👉ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് – 15 കോടി
👉ഓപ്പൺ സർവ്വകലാശാല കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും
👉ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് – 2 കോടി
👉ആരോഗ്യമേഖലയ്ക്ക് 2629.33 കോടി
👉പൊതുജനാരോഗ്യത്തിന് – 288 കോടി
👉ആർസിസിയെ സംസ്ഥാന ക്യാൻസർ സെൻററായി വികസിപ്പിക്കും
👉കൊച്ചി ക്യാൻസർ സെന്ററിനെ അപെക്സ് സെന്ററാക്കും
👉മെഡിക്കൽ കോളേജുകൾക്ക് – 250 കോടി
👉 തദ്ദേശ സ്ഥാപനങ്ങൾക്ക് – 12913 കോടി
👉ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ – 100 കോടി
👉ലൈഫ് വഴി 106000 വീടുകൾ
👉എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ – 10 കോടി
👉 യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് പഠനസഹായം – 10 കോടി
👉പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസ് വർധിച്ചു.
👉 ട്രാൻസ്ജെന്റർമാരുടെ മഴവില്ല് പദ്ധതിക്ക് – അഞ്ച് കോടി
👉 വയോമിത്രം പദ്ധതിക്ക് – 27 കോടി

Post a Comment

Previous Post Next Post