പരീക്ഷകളുടെ ടൈം ടേബിളായി ; എസ്.എസ്.എൽ.സി പരീക്ഷ 23 മുതൽ


സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 ന് ആരംഭിക്കും. ഏപ്രിൽ രണ്ടിന് പരീക്ഷ അവസാനിക്കും. ഏപ്രിൽ, മേയ് അവധിയായിരിക്കും. 

പ്രത്യേക സാഹചര്യത്തിൽ ചോദ്യങ്ങൾ ലളിതമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. എസ്‌എസ്‌എൽസി പരീക്ഷ മാർച്ച്‌ 31 ന് ആരംഭിച്ച്‌ ഏപ്രിൽ 29 ന് അവസാനിക്കും.

പ്ലസ് ടു പരീക്ഷ മാർച്ച്‌ 30 ന് ആരംഭിച്ച്‌ ഏപ്രിൽ 22 ന് അവസാനിക്കും. പ്ലസ് വൺ /വി.എച്ച്‌.എസ്.ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മേയ് 15 മുതൽ വൃത്തിയാക്കൽ നടത്തും.

 അടുത്ത വർഷത്തെ അക്കാദമിക് കലണ്ടർ മേയ് മാസത്തിൽ പ്രസിദ്ധീകരിക്കും. എസ്‌എസ്‌എല്‍സി പരീക്ഷയുടെ മോഡല്‍ എക്സാം മാര്‍ച്ച്‌ 21 മുതല്‍ 25 വരെ നടക്കും.

 ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്സാം മാര്‍ച്ച്‌ 16 മുതല്‍ 21 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേത് മാര്‍ച്ച്‌ 16 മുതല്‍ 21 വരെ നടക്കും.

പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ 10 മുതല്‍ 19 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ 15 വരെ നടക്കും. വിഎച്ച്‌എസ് സി പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ 15 വരെ നടക്കും.

Post a Comment

Previous Post Next Post