വീണ്ടും കുതിച്ച് സ്വര്‍ണം; പവന് 800 രൂപ കൂടി


കൊച്ചി: യുക്രൈന്‍ പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് 800 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഓഹരി വിപണി നഷ്ടത്തില്‍ ആയതോടെ സുരക്ഷിത മാര്‍ഗം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിയുകയാണ്. ഇതാണ് വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

യുദ്ധസാഹചര്യം അയയാതെ നിന്നാല്‍ സ്വര്‍ണം പവന് 40,000 കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment

Previous Post Next Post