രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസൽ ലിറ്ററിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ഇന്നലെ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയും വർധിപ്പിച്ചിരുന്നു.
നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്.
അഞ്ച് മാസത്തെ ഇടവേളക്കുശേഷം ഗാർഹിക സിലിണ്ടർ വിലയും വർധിപ്പിച്ചിരുന്നു. എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്.
Post a Comment