മാനന്തവാടിയിൽ വാഹനാപകടം ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു


മാനന്തവാടി : മാനന്തവാടി - വള്ളിയൂര്‍ക്കാവ് റോഡില്‍ വാടേരി ശിവക്ഷേത്രത്തിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. 

മുട്ടില്‍ മാണ്ടാട് സ്വദേശി പ്രസാദ് (32), ഗണേഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. 

പരിക്കേറ്റ ഇരുവരേയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ പ്രസാദിനെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.

Post a Comment

Previous Post Next Post