ഫുട്ബോള്‍ മത്സരത്തിനിടെ താല്‍കാലിക ​ഗാലറി തകര്‍ന്നു; അപകടം മലപ്പുറ വണ്ടൂരില്‍

മലപ്പുറം: മലപ്പുറ വണ്ടൂരില്‍ ഫുട്ബോള്‍ മത്സരത്തിനിടെ താല്‍കാലിക ​ഗാലറി തകര്‍ന്ന് വീണ് അപകടം.നൂറ് കണക്കിന് കാണികള്‍ തിങ്ങിനിറഞ്ഞിരുന്ന ​ഗാലറിയാണ് തകര്‍ന്നുവീണത്. അപകടത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സെവന്‍സ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വണ്ടൂരിലെയും നിലമ്ബൂരിലെയും ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നെന്നും ഇതാണ് ​ഗാലറി തകരാന്‍ കാരണമെന്നുമാണ് നി​ഗമനം.

Post a Comment

Previous Post Next Post