തിരുവനന്തപുരം | കേരള പ്രാവാസി ക്ഷേമ ബോര്‍ഡ് നല്കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശദായവും അടുത്ത മാസം ഒന്ന് മുതല്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.
1എ വിഭാഗത്തിന്റെ മിനിമം പെന്ഷന് 3,500 രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3,000 രൂപയായുമാണ് വര്‍ധിപ്പിച്ചത്.
അംശദായം അടച്ച വര്‍ഷങ്ങള്‍ക്ക് ആനുപാതികമായി 7,000 രൂപ വരെ പ്രവാസി പെന്ഷന് ലഭിക്കും. 1എ വിഭാഗത്തിന് 350 രൂപയും 1ബി/2എ വിഭാഗത്തിന് 200 രൂപയും ആയിരിക്കും പ്രതിമാസ അംശദായം.
സർക്കാർ ജീവനക്കാർക്ക് മാത്രമല്ല, പ്രവാസികൾക്കും പെൻഷൻ ലഭിക്കും... കൂടുതൽ അറിയാം... രജിസ്റ്റർ ചെയ്യാം...
📌 രണ്ടു വർഷത്തിലധികം പ്രവാസിയായ ആർക്കും അപേക്ഷിക്കാവുന്നതാണ്. കേരളത്തിനു പുറത്ത് ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം...
📌 നിങ്ങളോ, നിങ്ങളുടെ സുഹൃത്തുക്കളോ, ബന്ധുക്കളോ ആരെങ്കിലും പ്രവാസിയാണോ... എങ്കിൽ ഇത് അവർക്ക് ഉപകാരപ്പെടും... ഷെയർ ചെയ്യുക...
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment