ബസിൽ യാത്രക്കാരുടെ ആഭരണം മോഷ്ടിക്കുന്ന യുവതികൾ അറസ്റ്റിൽ


കോഴിക്കോട് : ബസ്‌യാത്രയിൽ സ്ത്രീകളുടെ പണവും സ്വർണാഭരണങ്ങളും മോഷ്ടിക്കുന്ന രണ്ടു യുവതികളെ സിവിൽ സ്റ്റേഷൻ ഭാഗത്തുനിന്ന് നടക്കാവ് എസ്.ഐ. കൈലാസ് നാഥും സംഘവും അറസ്റ്റുചെയ്തു. കോയമ്പത്തൂർ ഗാന്ധിപുരം പുറംപോക്ക് കോളനി സ്വദേശിനികളായ കസ്തൂരി (30), ശാന്തി (35) എന്നിവരാണ് പിടിയിലായത്. ഇവർ വടകര റെയിൽവേ സ്റ്റേഷൻ പരിസരത്താണ് താമസിക്കുന്നത്. രാവിലെ ഇവിടെനിന്ന് പുറപ്പെട്ട് തിരക്കുള്ള ബസുകളിൽ കയറി യാത്രക്കാരായ സ്ത്രീകളുടെ ബാഗ് തുറന്ന് മോഷണം നടത്തുകയാണ് ഇവരുടെ രീതി. കുന്ദമംഗലം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ ഒരു യുവതിയുടെ ബാഗിലുള്ള പണവും സ്വർണാഭരണവും മോഷ്ടിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇവർക്ക് കേരളത്തിലുടനീളം ധാരാളം മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post