വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


മുട്ടിൽ : വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടില്‍ മാണ്ടാട് പന്നിക്കുഴി പ്രസാദ് (32) ആണ് മരിച്ചത്. 

 മാനന്തവാടി വാടേരി ശിവക്ഷേത്രത്തിന് സമീപം ഈ മാസം 7 ന് രാവിലെയാണ് അപകടം ഉണ്ടായത്. പ്രസാദും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിരെ വന്ന ചരക്കു വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറരയോടെ മരണപ്പെടുകയായിരുന്നു. 

മാതാവ്: കുംഭ. ഭാര്യ: ഗ്രീഷ്മ. പ്രസാദിനൊപ്പം സഞ്ചരിച്ചസുഹൃത്ത് ഗണേഷ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post