കൽപ്പറ്റ : രാഹുൽഗാന്ധി എം.പി ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ വയനാട് സന്ദർശിക്കും. ഏഴിന് രാവിലെ 11 മുതൽ 11.45 വരെ മുക്കം എം.എം.ഒ. എൽ.പി. സ്കൂളിൽ പുതിയ ക്ലാസ് റൂം കെട്ടിടം ഉദ്ഘാടനം ചെയ്യും. തുടർന്ന് മൂന്നുമണിക്ക് പൊഴുതന അച്ചൂർ അത്തമൂല ചാത്തോത്ത് റോഡ് ഉദ്ഘാടനം. നാലിന് കൽപ്പറ്റയിൽ ടി. സിദ്ദിഖ് എം.എൽ.എ.യുടെ ഓഫീസ് ഉദ്ഘാടനം, 5.15 മുതൽ ആറുവരെ മീനങ്ങാടി കമ്യൂണിറ്റി ഹാളിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയോഗം എന്നിവയിൽ പങ്കെടുക്കും.
ചൊവ്വാഴ്ച രാവിലെ 11.15 ന് ചുങ്കത്തറ അരിഞ്ചേർമല, ചുണ്ടക്കടവ് റോഡ് പ്രവൃത്തി ഉദ്ഘാടനം, 12.20 ന് തരിയോട് പഞ്ചായത്ത് കെട്ടിട ഉദ്ഘാടനം, 3.30 ന് പുൽപ്പള്ളി ആടിക്കൊല്ലി വിനോദ് യുവജന സമുച്ചയം ലൈബ്രറി കെട്ടിട ഉദ്ഘാടനം, 4.30 ന് മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം എന്നീ പരിപാടികളിൽ പങ്കെടുക്കും.
ബുധനാഴ്ച രാവിലെ 11 മുതൽ 12.30 വരെ കളക്ടറേറ്റിൽ ചേരുന്ന ദിശ യോഗത്തിൽ പങ്കെടുക്കും. 4.15 ന് മലപ്പുറം അരീക്കോട് സുലമുസലാം ആർട്സ് ആൻഡ് സയൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം, 5.30 മുതൽ എടവണ്ണ ജാമിയ നദ്വിയ്യ ബോയ്സ് ഹോസ്റ്റലിന് തറക്കല്ലിടൽ എന്നിവയിലും പങ്കെടുക്കും.
Post a Comment