നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ പുതിയലൈൻ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ ( 15.03.2022 - ചൊവ്വ ) രാവിലെ 9 മുതൽ 3 വരെ പി.ബി.എം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായോ, പൂർണ്ണമായോ വൈദ്യുതി മുടങ്ങും. 

  വെള്ളമുണ്ട ഇലക്ട്രിക്കല സെക്ഷനിലെ പീച്ചംങ്കോട് മില്ല്, പീച്ചംങ്കോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും, ഒഴുക്കന്മൂല മുണ്ടയ്ക്കല്‍ റോഡിലും നാളെ (15.03.2022) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

  മുട്ടിൽ കെ.എസ്.ഇ.ബി സെക്ഷന് കീഴിലെ മാണ്ടാട്, ഖാദർ പടി, കെ.കെ ജംഗ്ഷൻ, കരിങ്കണ്ണിക്കുന്ന് ഭാഗങ്ങളിൽ നാളെ ( മാർച്ച് 15 - ചൊവ്വാഴ്ച ) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
 

Post a Comment

Previous Post Next Post