വയനാട് മേപ്പാടി കോട്ടവയലിലെ വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടവയൽ ആദിവാസി കോളനിയിലെ കുട്ടനാണ് മരിച്ചത്.
കോളനിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് പോകുന്ന വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. മേപ്പാടി പോലീസ് നടത്തിയ പരിശോധനയിൽ യുവാവിന്റെ ശരീരത്തിൽ ടയറിൻ്റെ പാടുകൾ കണ്ടെത്തി.
വാഹനം ഇടിച്ചാണ് യുവാവ് മരണപ്പെടാൻ കാരണമെന്നാണ് പോലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അതുവഴി സഞ്ചരിച്ച കാർ യാത്രികരെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
Post a Comment