യുപിയില്‍ ബിജെപി സേഫ് സോണിലേക്ക്: കേവല ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ സീറ്റില്‍ ലീഡ്


_403 അംഗ നിയമസഭയില്‍ 202 സീറ്റുകളാണ് കേവല ഭൂരിപക്ഷം._

10 March 2022

ലഖ്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി അധികാരം നിലനിര്‍ത്താന്‍ സാധ്യത. ആകെയുള്ള 403 സീറ്റുകളില്‍ 320ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി 222 മണ്ഡലങ്ങളില്‍ മുന്നിലാണ്. സമാജ് വാദി പാര്‍ട്ടിക്ക് 86 സീറ്റുകളിലാണ് ലീഡ്. ബിഎസ്പി ആറ് സീറ്റുകളിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു.

403 അംഗ നിയമസഭയില്‍ 202 സീറ്റുകളാണ് കേവല ഭൂരിപക്ഷം. 224 സീറ്റുകളില്‍ ലീഡ് ചെയ്യുന്നതോടെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.

2017 തെരഞ്ഞെടുപ്പില്‍ 312 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. അഖിലേഷ് യാദവിന്റെ എസ്പി 47 സീറ്റുകളും ബിഎസ്പി 19 സീറ്റുകളും നേടി. ഏഴ് സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്. അപ്‌നാദള്‍ ഒമ്പത് സീറ്റിലും നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാരാ ആം ദള്‍ ഒരു സീറ്റിലും ജയിച്ചു. സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നാല് സീറ്റുകളും സ്വതന്ത്രര്‍ മൂന്ന് സീറ്റുകളും നേടി.

Post a Comment

Previous Post Next Post