വെള്ളിയാഴ്ച വൈകിട്ടും മധ്യകേരളത്തില്‍ പലയിടത്തും പരക്കെ മഴ; അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യത.

                


തിരുവനന്തപുരം: വരുംദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.

ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ടും മധ്യകേരളത്തില്‍ പലയിടത്തും പരക്കെ ചെറിയ മഴ ലഭിച്ചു.

12 ജില്ലകളിലാണ് ശനിയാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഗ്രീന്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 64.5 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്.

മാര്‍ച്ച്‌ 20 ഞായറാഴ്ച 9 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഗ്രീന്‍ അലേര്‍ട്ടുള്ളത്.

Post a Comment

Previous Post Next Post