ചികിത്സ കഴിഞ്ഞ് വാവ സുരേഷ് വീണ്ടും എത്തി; പിടികൂടിയത്, അഞ്ച് മണിക്കൂര്‍ വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ മൂര്‍ഖനെ!

ആലപ്പുഴ: അഞ്ച് മണിക്കൂറോളം വീട്ടുകാരെ വിറപ്പിച്ച മൂര്‍ഖനെ ഒടുവില്‍ വാവ സുരേഷ് വന്ന് പിടികൂടി.പാമ്ബു കടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ പാമ്ബുപിടിത്തമായിരുന്നു ഇത്.

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ ഒളിച്ച മൂര്‍ഖനെയാണ് വാവ സുരേഷ് പിടികൂടിയത്. ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് രണ്ട് ബൈക്കുകള്‍ ഉണ്ടായിരുന്നു. മുകേഷിന്റെ മകന്‍ അഖില്‍ വൈകീട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്ബോഴാണ് പത്തി വിടര്‍ത്തിയ പാമ്ബിനെ കണ്ടത്. വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോഴേക്കും പാമ്ബ് അടുത്ത ബൈക്കിലേക്കു കയറി.

അതിനിടെ നാട്ടുകാരില്‍ ചിലര്‍ വാവ സുരേഷിനെ ഫോണില്‍ വിളിച്ചു. ഉടന്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചു. അതോടെ നാട്ടുകാരും തടിച്ചുകൂടി.

രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയ കവര്‍ നീക്കി ഹാന്‍ഡില്‍ ചുറ്റിക്കിടന്ന പാമ്ബിനെ പിടികൂടി വീട്ടുകാര്‍ നല്‍കിയ പ്ലാസ്റ്റിക് ടിന്നിലാക്കി. രണ്ട് വയസുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ടശേഷം പുറത്തുപോയി ആദ്യമായാണ് പാമ്ബിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു. വാവ സുരേഷിനു നാട്ടുകാര്‍ സ്വീകരണം നല്‍കി.

Post a Comment

Previous Post Next Post