ഇന്ധന വിതരണം മുടങ്ങും; തിങ്കളാഴ്ച മുതല്‍ ഇന്ധനലോറികള്‍ പണിമുടക്കിന്; ആശങ്ക

ബി പി സി എല്‍, എച്ച്‌ പി സി എല്‍ കമ്ബനികളിലെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്ബനികളില്‍ ആയി 600 ല്‍പരം ലോറികള്‍ പണി മുടക്കും.തിങ്കളാഴ്ച മുതലാണ് പണിമുടക്ക്.

13 ശതമാനം സര്‍വിസ് ടാക്സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ ആണ് തീരുമാനം. ഇന്ധന വിതരണം തടസ്സപ്പെടുമെന്നു പെട്രോളിയം പ്രൊഡക്‌ട്സ് ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഭാരവാഹി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post