സ്പീഡ് ക്യാമറയിൽ പിഴ ചുമത്തപ്പെട്ടിട്ടുണ്ടോ എന്നറിയാം... ഉണ്ടെങ്കിൽ ഫൈൻ അടക്കാം...

റോഡപകടങ്ങങ്ങൾ വർധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ റോഡ് സുരക്ഷയെ മുൻനിർത്തി നിരവധി പദ്ധതികളാണ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും നിലവിൽ നമ്മുടെ നിരത്തുകളിൽ നടത്തിവരുന്നത്.


 ഇതിൻറെ ഭാഗമായി അമിതവേഗം കുറക്കുക എന്ന ലക്ഷ്യത്തോടുകൂടി റോഡുകളിൽ ഉടനീളം സ്പീഡ് ക്യാമറകൾ ഘടിപ്പിക്കപെട്ടിട്ടുണ്ട് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. എന്നാൽ വാഹനത്തിൽ അമിത വേഗത കാരണമായി സ്പീഡ് ക്യാമറകളാൽ പിഴ ചുമത്തപ്പെട്ടിട്ടുണ്ടോ, എന്നുള്ള കാര്യം എങ്ങനെ പരിശോധിക്കാം, പരിശോധിച്ചശേഷം ആവശ്യമെങ്കിൽ തുക എങ്ങനെ അടക്കാം, തുടർന്ന് തുക അടച്ചതിന്റെ രസീത് എങ്ങനെ കൈപ്പറ്റാം, ഇതിനായി ഓൺലൈൻ സംവിധാനത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ഇവിടെ പറയുന്നത്. അതിനായി ആദ്യം കേരള മോട്ടോർ വാഹന വകുപ്പിൻറെ വെബ്സൈറ്റ് സന്ദർശിക്കുക. 

ഇതിനായി മോട്ടോർ വെഹിക്കിൾ വകുപ്പ് കേരള മോട്ടോർ വെഹിക്കിൾ വകുപ്പ് അവരുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്യൂട്ടോറിയൽ വീഡിയോ വളരെ ഉപകാരപ്രദമാണ്.വീഡിയോയിൽ സ്പീഡ് ക്യാമറ മൂലമുള്ള പിഴ എങ്ങനെ അടക്കാം എന്നും, ഇത്തരത്തിൽ പിഴ ചുമത്തപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം എന്നും, പിഴ അടച്ചതിന്റെ രസീത് എങ്ങനെ കൈപ്പറ്റാം എന്നും വിശദമായി പറയുന്നുണ്ട് ഇത് എങ്ങനെ ചെയ്യാം എന്ന് മനസിലാക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.


സ്പീഡ് ക്യാമറ മൂലമുള്ള പിഴ എങ്ങനെ അടക്കാം എന്നും, ഇത്തരത്തിൽ പിഴ ചുമത്തപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം എന്നും, പിഴ അടച്ചതിന്റെ രസീത് എങ്ങനെ കൈപ്പറ്റാം എന്നും അറിയാൻ കേരള മോട്ടോർ വാഹന വകുപ്പിൻറെ വെബ്സൈറ്റ് സന്ദർശിക്കുക. 

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തുടർന്ന് വരുന്ന പേജിൽ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വ്യക്തമായി നൽകിയിട്ടുണ്ട്. അതു പ്രകാരം ചെയ്യുക.

Post a Comment

Previous Post Next Post