ബസ് കൺസെഷൻ ഔദാര്യമല്ല വിദ്യാർത്ഥികളുടെ അവകാശം';മന്ത്രി തിരുത്തണമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: വിദ്യാർത്ഥി കൺസഷെനുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്‍റണി രാജു നടത്തിയ പരമര്‍ശത്തിന് എതിരെ എസ്എഫ്ഐ മന്ത്രിയുടെ അഭിപ്രായം അപക്വമെന്നും വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നും എസ്എഫ്ഐ അറിയിച്ചു. 

നിരവധി അവകാശ സമരങ്ങളിലൂടെ  നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം തന്നെ നിലവിലെ കൺസെഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

Post a Comment

Previous Post Next Post