കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പും വോട്ടെണ്ണലും ഒരേ ദിവസം

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും.മാര്‍ച്ച്‌ 31നാണ് വോട്ടെടുപ്പും വോട്ടെണ്ണലും. എ.കെ ആന്റണി, കെ.സോമപ്രസാദ്, എം.വി ശ്രേയാംസ്‌ കുമാര്‍ എന്നിവരുടെ കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏപ്രില്‍ രണ്ടിനാണ് ഇവരുടെ കാലാവധി പൂര്‍ത്തിയാകുക.

തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച്‌ 14ന് പുറത്തിറങ്ങും. മാര്‍ച്ച്‌ 21 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. മാര്‍ച്ച്‌ 31ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ വോട്ടിംഗ് നടക്കും. അഞ്ചിന് വോട്ടെണ്ണല്‍ നടത്തി ഫലംപ്രഖ്യാപിക്കും.

Post a Comment

Previous Post Next Post